Latest NewsIndiaNews

സി.ബി.ഐയെ നിയന്ത്രിക്കാനൊരുങ്ങി കേരളം; അംഗീകാരം നൽകി പോ​ളി​റ്റ് ​ബ്യൂ​റോ

മ​ഹാ​രാ​ഷ്​​ട്ര സ​ര്‍​ക്കാ​റാ​ണ്​ പൊ​തു​സ​മ്മ​തം പി​ന്‍​വ​ലി​ച്ച ഒ​ടു​വി​ലത്തെ സം​സ്​​ഥാ​നം.

ന്യൂ​ഡ​ല്‍​ഹി: സി.ബി.ഐ അന്വേഷണം നിയന്ത്രിക്കാന്‍ കേരളത്തിന്​ പോ​ളി​റ്റ് ​ബ്യൂ​റോയുടെ അനുമതി. കേ​ര​ള​ത്തി​ല്‍ സി.​ബി.​െ​എ നേ​രി​ട്ട്​ കേ​സ്​ ഏ​റ്റെ​ടു​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ന്‍ നി​യ​മ​വ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌​ മു​ന്നോ​ട്ടു​പോ​കാ​മെ​ന്നാണ്​ സി.​പി.​എം പോ​ളി​റ്റ് ​ബ്യൂ​റോയുടെ തീരുമാനം. എന്നാൽ കേ​ന്ദ്രം അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ രാ​ഷ്​​ട്രീ​യ ആ​വ​ശ്യ​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ പോ​ളി​റ്റ്​ ബ്യൂ​റോ സി.​ബി.ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള പൊ​തു​സ​മ്മ​തം എ​ടു​ത്തു​ക​ള​യാ​ന്‍ കേ​ര​ള​ത്തി​ന്​ തീ​രു​മാ​നി​ക്കാ​മെ​ന്ന​ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ശ്ചി​മ ബം​ഗാ​ള്‍ സി.​ബി.ഐ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സി.​പി.​എം നേ​ര​േ​ത്ത രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അതേസമയം കൂ​ടു​ത​ല്‍ പ്ര​തി​പ​ക്ഷ സം​സ്​​ഥാ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ നി​ല​പാ​ടി​ല്‍ മാ​റ്റ​മു​ണ്ടാ​യി. ഒ​ടു​വി​ല്‍ ലൈ​ഫ്​ മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി.​ബി.ഐ തി​ടു​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​താ​ണ്​ കേ​ര​ള​ത്തി​ല്‍ പൊ​തു​സ​മ്മ​തം റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്.

Read Also: കോവിഡ് മരണത്തിന് കീഴടങ്ങാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം

എന്നാൽ ടെ​ലി​വി​ഷ​ന്‍ റേ​റ്റി​ങ്ങി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച​തില്‍ അ​ര്‍​ണ​ബ്​ ​േഗാ​സ്വാ​മി​ക്കെ​തി​രെ​യു​ള്ള കേ​സ്​ സി.​ബി.​ഐ ഏ​റ്റെ​ടു​ത്തതോ​ടെ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍​ക്കാ​റാ​ണ്​ പൊ​തു​സ​മ്മ​തം പി​ന്‍​വ​ലി​ച്ച ഒ​ടു​വി​ലത്തെ സം​സ്​​ഥാ​നം. ഛത്തി​സ്​​ഗ​ഢ്, രാ​ജ​സ്ഥാ​ന്‍, പ​ശ്ചി​മ ബം​ഗാ​ള്‍, ആ​​ന്ധ്ര​പ്ര​ദേ​ശ്​ സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ സി.​ബി.ഐ​ക്ക്​ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ള്‍. അതേസമയം ബി.​ജെ.​പി ഇ​ത​ര ക​ക്ഷി​ക​ള്‍ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ ചെ​യ്ത​തു​പോ​ലെ കേ​ര​ള​ത്തി​ലും സി.​ബി.ഐ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് അ​നു​കൂ​ലി​ച്ച്‌​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button