Latest NewsKeralaNews

സ്വർണക്കള്ളക്കടത്തുമായി ഏറ്റവും അധികം ബന്ധം ഇടതുനേതാക്കൾക്കാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തുമായി ഏറ്റവും അധികം ബന്ധമുള്ളത് ഇടതുനേതാക്കൾക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ ടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍, കാരാട്ട് റസാഖ്, ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ ഇവർക്കെല്ലാം ബന്ധമുണ്ടെന്നാണ് പുറത്തുവരുന്നത്. ഈ വിവരങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ് ഏറ്റവും കൂടുതല്‍ ബന്ധമുള്ളത് എന്നല്ലേയെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി.

Read also: കൈമുട്ടുകള്‍ കൂട്ടിമുട്ടിച്ച് അഭിവാദ്യം ചെയ‌്ത് അജിത് ഡോവലും മൈക്ക് പോംപിയോയും: ചിത്രങ്ങൾ വൈറൽ

ഇടതുപക്ഷ സര്‍ക്കാരിന് കീഴില്‍ ഇന്ന് നടക്കുന്നത് സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തും നാടുകടത്തലുമാണ്. ഇത്തരം കടത്തുകളൊക്കെ നടത്തുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മന്ത്രി, സ്വപ്‌ന സുരേഷ് എന്നിവർ ചേർന്നാണ്. എന്നിട്ടാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ നെഞ്ചിടിപ്പ് വര്‍ധിക്കുന്നതും മുട്ടു കൂട്ടിയിടിക്കുന്നതും മുഖ്യമന്ത്രിയുടേതാണെന്നും ചെന്നിത്തല പറയുകയുണ്ടായി. ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ നഗ്നമായി ദുരുപയോഗപ്പെത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button