മനില: പോര് കോഴിയുടെ ആക്രമണത്തില്‍ റെയ്ഡിനെത്തിയ ഫിലിപ്പീന്‍സ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. വടക്കന്‍ സമര്‍ പ്രവിശ്യയിലാണ് സംഭവം.
നിയമം ലംഘിച്ച് കോഴിപ്പോര് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡിനെത്തിയത്. കോഴിപ്പോരില്‍ കോഴിയുടെ ദേഹത്ത് മൂര്‍ച്ചയുള്ള ബ്ലേഡ് കെട്ടിവെക്കും. ഇത്തരത്തിലൊരു കോഴി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. തുടയിലെ പ്രധാന രക്തക്കുഴലിന് മുറിവേറ്റതാണ് മരണ കാരണമെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്ത്യന്‍ ബോളോക്ക് എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. റെയ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പോര് കോഴികളെ പിടിച്ചെടുക്കുകയും ചെയ്തു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആള്‍കൂട്ടം ഒഴിവാക്കാന്‍ കോഴിപ്പോര് അടക്കം പരിപാടികള്‍ക്ക് വിലക്കുണ്ട്.
Post Your Comments