വാഷിംഗ്‌ടൺ : കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകരാജ്യങ്ങൾക്ക് ആശ്വാസ വാർത്തയുമായി ഓസ്‌ഫോർഡ് സർവകലാശാല . ഓക്സ്ഫഡ് സര്‍വകലാശാലയുമായി സഹകരിച്ച് ആസ്ട്രാസെനെക നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍ പ്രായമായവരില്‍ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അസ്ട്രാസെനെകയുടെ വാക്സിന്‍ പ്രായമായവരില്‍ സംരക്ഷിത ആന്റിബോഡികളും ടി സെല്ലുകളും ഉല്‍പാദിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വാക്സിന്‍ 18-55 വയസ് പ്രായമുള്ള ആരോഗ്യമുള്ള വ്യക്തികളില്‍ മികച്ച് രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി ജൂലൈയില്‍ തന്നെ ഗവേഷകര്‍ വ്യക്തമാക്കിയിരുന്നു.
വാക്സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വാക്സിനെ കുറിച്ച് സ്വതന്ത്ര പഠനം നടത്തിയ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.ഇതിന് പിന്നാലെയാണ് കൊറോണ വൈറസ് ഏറ്റവും അപകട സാധ്യത സൃഷ്ടിക്കുന്ന പ്രായമായവരില്‍ വാക്സിന്‍ ഫലപ്രദമാകുന്നു എന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.
Post Your Comments