Latest NewsIndiaNews

തല അറുത്തമാറ്റി തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം

ലക്‌നൗ: തല അറുത്തമാറ്റി തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കി ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയിടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 15 കഷ്ണങ്ങളാക്കി വികൃതമാക്കിയ മൃതദേഹം മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് കണ്ടെടുത്തത്. തെരുവുനായ്ക്കള്‍ ചാക്കില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിട്ട നിലയിലാണ് മൃതദേഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

read also : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയിടാൻ 40 മനുഷ്യക്കടത്ത് വിരുദ്ധ പോലീസ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ

മീററ്റില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ലിസാരി ഗേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുസ്ലിം ശ്മശാനത്തിന് സമീപമുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊന്ന ശേഷം തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം വികൃതമാക്കിയതാവാമെന്നാണ് പൊലീസ് നിഗമനം. അറുത്തെടുത്ത തല കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എഎസ്പി അഖിലേഷ് നാരായണ്‍ സിങ് പറഞ്ഞു.സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button