കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ് സ്കാനിംഗ് നടപ്പാക്കാനൊരുങ്ങി കുവൈത്ത് സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പഞ്ചിങ് സംവിധാനം സുരക്ഷിതമല്ലെന്ന കാരണത്താലാണ് മുഖം സ്കാന്‍ ചെയ്യുന്ന സംവിധാനമൊരുക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
Read Also: രാജ്യം ശൈത്യ കാലത്തിലേക്ക്; ആശങ്കയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം
രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും 2021 ജനുവരിയോടെ ഫേസ് സ്കാനിങ് സംവിധാനം സ്ഥാപിക്കാനാണ് ഉദ്യോഗസ്ഥ വൃത്തങ്ങളുടെ തീരുമാനം. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അതെസമയം ജീവനക്കാര്‍ കൃത്യസമയത്ത് ജോലിക്കെത്തുന്നു എന്നും നിശ്ചിത സമയം വരെ ഡ്യൂട്ടിയിലുണ്ടെന്നും ഉറപ്പാക്കാനാണ് നേരത്തെ ഫിംഗര്‍ പഞ്ചിങ് നടപ്പാക്കിയത്.
Post Your Comments