കുവൈറ്റ് : മലയാളികള്‍ ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്ള ശുചീകരണ തൊഴിലാളികളെ പിരിച്ചു വിടാന്‍ നീക്കം. ഇതിനു മുന്നോടിയായി നിരവധി തൊഴിലാളികള്‍ക്ക് നോട്ടീസ് ലഭിച്ചു. കുവൈറ്റ് സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ടിരിക്കുന്ന കമ്പനികളിലെ ശുചീകരണ -സെക്യുരിറ്റി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുവാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. തൊഴിലാളികളുടെ എണ്ണം 25 ശതമാനം കുറയ്ക്കണമെന്ന തീരുമാനം നടപ്പിലാകുമ്പോള്‍ നൂറുകണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമാകുന്നത്.
എണ്ണയുടെ വില കാര്യമായി ഇടിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക പ്രസിസന്ധി രൂപപ്പെട്ടിരുന്നു. ഇതിനെ മറികടക്കുവാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ വകുപ്പുകളിലെ കരാര്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുവാന്‍ ഭരണകൂടം തീരുമാനമെടുത്തത്. ശുചീകരണ കമ്പനികളുടെ പേരില്‍ കുവൈറ്റിലെത്തുന്നവര്‍ ജോലിയില്ലാത്തതിനാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നതും ഇത്തരം തൊഴിലാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും ജനസംഖ്യയുടെ കാര്യത്തില്‍ വര്‍ധനയുണ്ടാക്കുന്നുണ്ടെന്നും വിലയിരുത്തലുകളുണ്ട്.
Post Your Comments