കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍ അറിയിച്ചു. 2022നകം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന സ്വദേശിവല്കരണത്തോടനുബന്ധിച്ചാണ് കുവൈറ്റിന്റെ നീക്കം. എന്നാല്‍ 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ക്കു കീഴില്‍ നിയമിച്ചത്. എന്നാല്‍ ഇതോടൊപ്പം തന്നെ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ശ്രമങ്ങളും ശക്തമായി തുടരുകയാണ്. കഴിഞ്ഞ മാസം 8156 സ്വദേശികളാണ് ജോലിയില്‍ പ്രവേശിച്ചത്. പൊതുമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിദേശികളുടെ എണ്ണം 2022ഓടെ കുറയ്ക്കുകയാണ് ലക്ഷ്യം.
Post Your Comments