മുംബൈ : കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. ചൊവ്വാഴ്ച പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്‍ഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ് അത്താവാലെ. തിങ്കളാഴ്ചയാണ് നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അത്താവാലെയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പായൽ ഘോഷ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.
Post Your Comments