Latest NewsKeralaNews

ചരിത്രപരമായ പുതിയ നിയോഗത്തില്‍ പദ്മനാഭഭക്തരുടെ പിന്തുണയും സഹകരണവും ഉണ്ടാകും: കുമ്മനം രാജശേഖരന് പിന്തുണയുമായി ക്ഷേത്ര സംഘടനകളുടെ സംയുക്തയോഗം

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിശ്ചയിച്ച നടപടിയെ സ്വാഗതം ചെയ്‌ത്‌ ക്ഷേത്ര സംഘടനകളുടെ സംയുക്തയോഗം. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗം എന്ന നിലയിലുള്ള കുമ്മനം രാജശേഖരന്റെ ചരിത്രപരമായ പുതിയ നിയോഗത്തില്‍ പദ്മനാഭഭക്തരുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും തീരുമാനം തികച്ചും ഉചിതവും സ്വാഗതാര്‍ഹവുമാണെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വിവിധ സംഘടനകള്‍ സംയുക്തമായി പ്രസ്താവിച്ചു.

Read also: കേന്ദ്രമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

അദ്ദേഹത്തിന്റെ അഴിമതി രഹിത പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നും ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സംഘടനകൾ അറിയിച്ചു. പദ്മനാഭസ്വാമി ക്ഷേത്ര ഭക്തജന സംഘം രക്ഷാധികാരി കെ.പി മധുസൂദനന്‍, പദ്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍, യോഗക്ഷേമസഭ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ.ശംഭു നമ്ബൂതിരി, കേരള ബ്രാഹ്മണ സഭ തിരുവനന്തപുരം ജില്ല പ്രസിഡന്റ് ഗണേഷ്, മാധ്വ തുളു ബ്രാഹ്മണ സമാജം തിരുവനന്തപുരം ജില്ല പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ പോറ്റി എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ നിലപാട് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button