കൊൽക്കത്ത ; ദുർഗാപൂജ പൂജയിൽ പങ്കെടുത്തതിന്റെയും, നൃത്തം ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് നുസ്രത്ത് ജഹാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് വന്നത് .
‘ അല്ലാഹു ഈ സ്ത്രീയെ നരകത്തിൽ ഇട്ട് ചുട്ടുകളയും ‘ എന്നാണ് നുസ്രത്ത് ജഹാൻ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളെ കുറിച്ച് ഇസ്ലാമിസ്റ്റുകൾ കമന്റ് ചെയ്യുന്നത് .പാപം’ ചെയ്തതിനും ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തിയതിനും അള്ളാഹു നിങ്ങളെ ഉടൻ ശിക്ഷിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു .
വിഗ്രഹങ്ങളെ ആരാധിച്ചത് തെറ്റാണെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു. “നിങ്ങൾ ലജ്ജിക്കണം, നുസ്രത്ത് ജഹാൻ. നിങ്ങൾ ഞങ്ങളുടെ മതത്തെ ബഹുമാനിക്കേണ്ടതുണ്ട്. ആഘോഷിക്കുന്നതിൽ നിന്ന് നിങ്ങളെ ആരും തടയുന്നില്ല, പക്ഷേ നിങ്ങൾ വിഗ്രഹങ്ങളെ ആരാധിക്കുന്നു. നിന്നെക്കുറിച്ച് ലജ്ജതോന്നുന്നു. ഹദീസുകൾ വായിക്കാൻ ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു‘ മുഹമ്മദ് വസീം എന്ന ബംഗ്ലാദേശിയുടെ ട്വീറ്റ് ഇത്തരത്തിലാണ്.
” ഗാനാലാപനവും നൃത്തവും ഇസ്ലാമിൽ ‘ഹറാം’ ആയി കണക്കാക്കപ്പെടുന്നു എന്നത് ഓർമിക്കേണ്ടതാണ്. അതിനാൽ, അത്തരം ‘വൃത്തികെട്ട കാര്യങ്ങളിൽ’ ഏർപ്പെടുന്നതിൽ നിന്ന് നുസ്രത്ത് ജഹാൻ പിന്മാറണമെന്നും ഇസ്ലാമിസ്റ്റുകൾ കമന്റ് ചെയ്യുന്നു.
കഴിഞ്ഞ മാസം മഹാലയ ഉത്സവത്തിന്റെ ഭാഗമായി നുസ്രത്ത് ജഹാൻ ദുർഗാദേവിയുടെ വേഷം ധരിച്ച് ചിത്രങ്ങൾ എടുത്തിരുന്നു . ഇവ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷവും ഇസ്ലാം മതത്തെ ധിക്കരിക്കുന്നുവെന്ന് ആരോപിച്ച് വധഭീഷണികൾ വന്നിരുന്നു.
Post Your Comments