കൊൽക്കത്ത: തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി തൃണമൂൽ കോൺഗ്രസ് എംപിയും ബംഗാളി ചലച്ചിത്ര നടിയുമായ നുസ്രത്ത് ജഹാൻ എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായി. 2017 വരെ നുസ്രത്ത് ജഹാൻ ഡയറക്ടറായിരുന്ന റിയൽ എസ്‌റ്റേറ്റ് കമ്പനിയുടെ ഫ്ലാറ്റ് വിൽപ്പന തട്ടിപ്പ് കേസിലാണ് അവർ ചോദ്യം ചെയ്യലിന് ഹാജരായത്.
സെപ്റ്റംബർ 12ന് കൊൽക്കത്തയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കേസിൽ ഏജൻസിയുമായി പൂർണമായും സഹകരിക്കുമെന്നും ആവശ്യമായ രേഖകൾ ഹാജരാക്കുമെന്നും ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് നുസ്രത്ത് ജഹാൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: വ്യക്തമാക്കി ഹൈക്കോടതി
രാജാർഹട്ടണിൽ അപ്പാർട്ട്‌മെന്റുകൾ വാഗ്‌ദാനം ചെയ്‌ത് 429 പേരിൽ നിന്ന് 5.5 ലക്ഷം രൂപ വീതം നുസ്രത്ത് ജഹാൻ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡ നൽകിയ പരാതിയെ തുടർന്നാണ് ഇഡി നുസ്രത്ത് ജഹാനെതിരെ കേസെടുത്തത്. പണം നൽകിയവർക്ക് ഇതുവരെ ഫ്ലാറ്റ് ലഭിച്ചിട്ടില്ലെന്നും, പണം തിരികെ ലഭിച്ചിട്ടില്ലെന്നും പാണ്ഡ ആരോപിച്ചു.
Post Your Comments