തിരുവനന്തപുരം: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷമാണ് മുസ്ലിം സ്ത്രീകള്‍ക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് നുസ്രത്ത് ജഹാന്‍. ഏകീകൃത സിവില്‍ കോഡ് വരാന്‍ ഇന്ത്യന്‍ മുസ്ലീം സ്ത്രീകള്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Read Also: വിമാനത്തിനുള്ളിൽ പുക: യാത്രക്കാരെ പുറത്തിറക്കി
‘ വിവേചനം നേടിരുന്ന മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസം പകരുന്നതാണ് ഏക സിവില്‍ കോഡ്. മോദി അധികാരത്തില്‍ എത്തിയതിന് ശേഷമാണ് മുസ്ലീം സ്ത്രീകള്‍ക്ക് ഒരു ആശ്രയകേന്ദ്രം ഉണ്ടായത്. 73 വര്‍ഷമായിട്ടും നടപ്പിലാക്കാന്‍ സാധിക്കാത്ത ഒരു നിയമം ഇപ്പോള്‍ പ്രാവര്‍ത്തികമാകുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഏക സിവില്‍ നിയമം ഇന്ത്യന്‍ മുസ്ലീം സ്ത്രീകള്‍ക്ക് ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കും’, നുസ്രത്ത് ജഹാന്‍ പറഞ്ഞു.
‘മുത്തലാഖ് നിരോധന നിയമം വന്നപ്പോള്‍ ഒരുപാട് വ്യത്യാസമുണ്ടായി. ഇന്ന് ഭാര്യയെ മൊഴി ചൊല്ലി അങ്ങനെ വെറുതെ പോകാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അത്തരത്തില്‍ സാമൂഹ്യ നീതി നടപ്പിലായത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതുകൊണ്ടാണ്. അതിനാല്‍ തന്നെ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ മുസ്ലീം സ്ത്രീകള്‍ കാത്തിരിക്കുകയാണ്. ബഹുഭാര്യത്വം ആഗ്രഹിക്കുന്നവരാണ് യൂണിഫോം സിവില്‍കോഡിനെ എതിര്‍ക്കുന്നത്. ഇനിയുള്ള കാലം വിവേചനം നടക്കില്ല’, നുസ്രത്ത് പറഞ്ഞു.
‘മോദിയെ പോലുള്ള ഒരു ഭരണാധികാരിയെ ഭയപ്പെടുത്താന്‍ ആരെക്കൊണ്ടും സാധിക്കില്ല. മുസ്ലീം സ്ത്രീയായ തനിക്ക് അഭിപ്രായം ഇത്തരത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്നത് മോദി അധികാരത്തില്‍ ഉള്ളതുകൊണ്ടാണ്. തന്നെപ്പോലുള്ളവര്‍ ആക്രമണങ്ങളെ ഭയപ്പെടാതെ ജീവിക്കുന്നത് കേന്ദ്രത്തില്‍ ശക്തനായ ഭരണാധികാരി ഉള്ളതുകൊണ്ടാണ്’, നുസ്രത്ത് ജഹാന്‍ പറഞ്ഞു.
Post Your Comments