കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരോട് ക്ഷുഭിതയായി തൃണമൂൽ കോൺഗ്രസ് വനിതാ നേതാവ് നുസ്രത് ജഹാൻ. കൂടുതൽ നേരം റാലിയിൽ പങ്കെടുക്കാൻ പ്രവർത്തകർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നുസ്രത് ജഹാൻ പ്രകോപിതയായത്. തൃണമൂൽ സ്ഥാനാർത്ഥി നാരായൺ സ്വാമിയ്ക്ക് വേണ്ടി
അശോക് നഗറിൽ പ്രചാരണത്തിന് എത്തിയതായിരുന്നു വനിതാ നേതാവ്.
TMC MP Nusrat Jahan " I can't do rally for more than 1 hour, I don't even do it for CM"? #MamataLosingNandigram pic.twitter.com/p0jOm4iy03
— BJP Bengal (@BJP4Bengal) March 28, 2021
ഒരു മണിക്കൂർ നേരത്തെ പ്രചാരണത്തിനായാണ് നുസ്രത് ജഹാനെ പ്രവർത്തകർ അശോക് നഗറിലേക്ക് ക്ഷണിച്ചത്. സമയം കഴിഞ്ഞതോടെ പ്രചാരണം മതിയാക്കി നുസ്രത് ജഹാൻ കാറിൽ കയറി. ഇതിനിടെയാണ് കുറച്ചു നേരം കൂടി സ്ഥാനാർത്ഥിയ്ക്കായി പ്രചാരണം നടത്തണമെന്ന് തൃണമൂൽ പ്രവർത്തകർ ആവശ്യപ്പെട്ടത്.
എന്നാൽ ഒരു മണിക്കൂർ നേരം മാത്രമേ റാലി നടത്തൂവെന്ന് നുസ്രത് ജഹാൻ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് വേണ്ടി പോലും ഇത്തരത്തിൽ പ്രചാരണം നടത്തില്ല. തമാശ പറയുകയാണോ എന്നും നുസ്രത് ജഹാൻ ചോദിച്ചു.
Post Your Comments