കടുവ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന വിവാദങ്ങളിൽ പ്രതികരണവുമായി നടന്‍ സുരേഷ് ഗോപി. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെയും സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ 250 ആ ചിത്രത്തിന്റെ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. പൃഥ്വിരാജ് ഒഴികെ മറ്റുതാരങ്ങളുടെയെല്ലാം ഫോട്ടോ അടങ്ങിയ പോസ്‌റ്റർ പുറത്തുവിട്ടത് വൻ വിവാദമായിരുന്നു. കടുവമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പൃഥ്വിയും സുരേഷ് ഗോപിയും തെറ്റിയെന്നും, ഇതാണ് പോസ്‌റ്ററില്‍ പൃഥ്വിരാജിനെ ഉള്‍പ്പെടുത്താത്തത് എന്ന രീതിയിലുള്ള പ്രചാരണങ്ങളും വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
Read also: സുരേഷ് ഗോപിയുടെ കുറുവാച്ചന്‍ വരുന്നു; 250-ാം ചിത്രത്തിന് വമ്ബന്‍ അനൗണ്‍സ്മെന്റ്
ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെ ആണ് പ്രിഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെ ഉള്ള ആളുകളുടെ നിലനില്‍പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്. രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ…. എന്റെ സിനിമയും പ്രിഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments