പന്തളം: പിണറായി വിജയന് സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ ജീവിച്ചിരിക്കുന്ന പ്രതീകങ്ങള്‍ ആണ് വാളയാറില്‍ മരിച്ച സഹോദരിമാരുടെ അമ്മയും പന്തളത്ത് 108 ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. പന്തളത്തെ പെണ്‍കുട്ടിയുടെ മാതാവിനെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ രണ്ട് അമ്മമാര്‍ക്കും നീതി ലഭിക്കുന്നതുവരെ ഇവരോടൊപ്പം പോരാട്ടത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഒപ്പം ഉണ്ടാകും. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാരസമരത്തിന് ഒപ്പം പാര്‍ട്ടിയും ഉണ്ടാകും. പന്തളത്തെ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പെണ്‍കുട്ടിയുടെ അമ്മയുടെ ജോലി സ്ഥിരമാക്കി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ
വാളയാര്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണ്. കേന്ദ്ര ബാലാവകാശ കമ്മീഷന് അന്വേഷണത്തിന് എത്തിയ സമയം മാതാപിതാക്കളെ അവിടെ നിന്നും മാറ്റുവാന്‍ മുഖ്യമന്ത്രിയും ഒരു സാമുദായിക നേതാവും ശ്രമിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഇത് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. വാളയാര്‍ കേസ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുട്ടികളുടെ അമ്മ തന്നെ മുഖ്യമന്ത്രി ചതിച്ചു എന്ന് പറയുന്നത് കേരളത്തിന് അപമാനമാണെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.
Post Your Comments