മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തായതിന് പിന്നാലെ താരങ്ങള്‍ക്കും ആരാധകര്‍ക്കും ആശ്വാസം പകരുന്ന വാക്കുകളുമായി സാക്ഷി ധോണി. ഒരു കവിതയായാണ് സാക്ഷി തന്റെ വരികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഇത് വെറും കളി മാത്രമാണെന്നും ചിലര്‍ ജയിക്കും, ചിലര്‍ തോല്‍ക്കുമെന്നും സാക്ഷി പറയുന്നു.
കുറിപ്പിങ്ങനെ:
ഇത് വെറും കളി മാത്രമാണ്.
ചിലപ്പോള്‍ നിങ്ങള്‍ ജയിക്കും മറ്റു ചിലപ്പോള്‍ തോല്‍ക്കും!!
കഴിഞ്ഞുപോയ വര്‍ഷങ്ങള്‍ ആവേശക്കൊടുമുടിയേറ്റിയ എത്രയോ വിജയങ്ങള്‍ക്കും അപൂര്‍വമെങ്കിലും കുത്തിനോവിച്ച തോല്‍വികള്‍ക്കും സാക്ഷിയായി!
ഒന്ന് ആഘോഷമാകുമ്പോൾ രണ്ടാമത്തേത് ഹൃദയം തകര്‍ക്കുന്നതാണ്
ചിലപ്പോള്‍ യുക്തിസഹമായ പ്രതികരണം, ചിലപ്പോള്‍ അല്ലാതെയും.
ചിലര്‍ ജയിക്കും, ചിലര്‍ തോല്‍ക്കും, മറ്റുള്ളവര്‍ക്ക് നഷ്ടബോധം.
ഇത് വെറുമൊരു കളി മാത്രം!!
ഒട്ടേറെ അഭിപ്രായക്കാര്‍, വ്യത്യസ്ത പ്രതികരണങ്ങള്‍.
ഈ വികാരങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ തകര്‍ക്കാതിരിക്കട്ടെ..
ഇതൊരു കളി മാത്രമാണ്. തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല, എല്ലാവര്‍ക്കും ജയിക്കാനുമാകില്ല തോറ്റ് സ്തബ്ധരാകുമ്ബോള്‍ കളത്തില്‍നിന്നുള്ള മടക്കം സുദീര്‍ഘമെന്ന് തോന്നും
ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും, പിടിച്ചുനില്‍ക്കാന്‍ തുണ ഉള്‍ക്കരുത്ത് മാത്രം..
ഇതെല്ലാം വെറുമൊരു കളി മാത്രം!! നിങ്ങള്‍ മുന്‍പേ വിജയികളാണ്, ഇപ്പോഴും വിജയികള്‍ തന്നെ!
പോരാളികള്‍ പൊരുതാന്‍ ജനിച്ചവരാണ്, അവര്‍ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പര്‍ കിങ്സ് തന്നെ!!!
??? pic.twitter.com/beoQX3aOuR
— Sakshi Singh ??❤️ (@SaakshiSRawat) October 25, 2020
Post Your Comments