ലക്‌നൗ : രാജ്യത്തെ നമ്പർ വൺ സംസ്ഥാനമായി ഉത്തർപ്രദേശിനെ മാറ്റാനൊരുങ്ങി യോഗി സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ ഡാറ്റ സെന്റർ പാർക്ക് നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. ഗ്രേറ്റർ നോയിഡയിലാണ് പാർക്ക് നിർമ്മിക്കുക.ഡാറ്റ സെന്റർ പാർക്കിനായി ഗ്രേറ്റർ നോയിഡയിൽ 20 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 200 കോടി രൂപയാണ് പാർക്കിനായി സർക്കാർ നീക്കി വെച്ചിരിക്കുന്നത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിരനന്ദിനി ഗ്രൂപ്പിനാണ് പാർക്കിന്റെ നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. മുംബൈ, ചെന്നൈ, ഹൈദരഹബാദ് എന്നിവിടങ്ങളിൽ ഡാറ്റാ സെന്റർ പാർക്കിന്റെ നിർമ്മാണം നടത്തിയത് ഹിരനന്ദിനി ഗ്രൂപ്പ് ആണ്.
ഡാറ്റാ സെന്റർ പാർക്കുകളുടെ പ്രവർത്തനത്തിനായി ഉയർന്ന തോതിലുള്ള വൈദ്യുതി ആവശ്യമാണ്. ഇതിനുള്ള മാർഗ്ഗങ്ങളും സർക്കാർ ഇതിനോടകം തന്നെ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഡാറ്റാ സെന്റർ പാർക്ക് നിരവധി പേർക്ക് തൊഴിൽ നൽകുമെന്നാണ് സൂചന. ആവശ്യത്തിന് ഡാറ്റാ സെന്ററുകൾ ഇല്ലാത്തതുകൊണ്ടുതന്നെ വിവരങ്ങൾ ഇന്ത്യയ്ക്ക് പുറത്താണ് നിലവിൽ സൂക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉത്തർപ്രദേശിൽ ഡാറ്റാ സെന്റർ പാർക്ക് നിർമ്മിക്കുന്നത്.
Post Your Comments