KeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയടക്കം‌ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ചങ്ങനാശ്ശേരി: വാഹനാപകടത്തിൽ വിദ്യാര്‍ഥിയടക്കം‌ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചങ്ങനാശ്ശേരിയിൽ, വാഴൂര്‍ റോഡില്‍ വലിയകുളത്ത് നിയന്ത്രണം വിട്ട ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മലകുന്നം കുറിഞ്ഞിപ്പറമ്ബില്‍ ജോസ്​ വര്‍ഗീസ് (69), ഇയാളുടെ മകളുടെ ഭര്‍ത്താവ് പറാല്‍ പുതുച്ചിറയില്‍ ജി​േന്‍റാ ജോസ്(37), ചങ്ങനാശ്ശേരി കുട്ടംപേരൂര്‍ ജോണിയുടെ മകന്‍ എറണാകുളം രാജഗിരി കോളജ് ബി.കോം വിദ്യാര്‍ഥി ജെറി ജോണി(20) എന്നിവരാണ് മരിച്ചത്. ജെറിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസ് (19) നു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ചങ്ങാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Also read : ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തിയാൽ കോവിഡ്​ യുദ്ധത്തില്‍ വിജയം ഉറപ്പ്: പ്രധാനമന്ത്രി

ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. തെങ്ങണ ഭാഗത്തു നിന്ന്​ സ്‌കൂട്ടറില്‍ എത്തിയതായിരുന്നു ജി​േന്‍റായും, ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്ന്​ കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. റോഡില്‍ വീണു കിടന്ന നാല് പേരെയും . നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

ജെറിന്‍ ജോണി ആശുപത്രിയില്‍ വച്ച് രാത്രി പന്ത്രണ്ടു മണിയോടെയാണ് മരിച്ചത്. ജിന്റോ ജോസ് പുലര്‍ച്ചെ നാലരയോടെയും , ജോസ് വര്‍ഗീസ് അഞ്ചരയോടെയും മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്നു പേരുടെയും മൃതദേഹങ്ങള്‍ . പോസ്റ്റുമോര്‍ട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ചങ്ങനാശ്ശേരി പൊലീസ് കേസെടുത്തു. വാഴൂര്‍ റോഡിലെ അപകട മേഖലയാണ് വലിയകുളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button