Latest NewsNewsIndia

ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തിയാൽ കോവിഡ്​ യുദ്ധത്തില്‍ വിജയം ഉറപ്പ്: പ്രധാനമന്ത്രി

ലോക്​ഡൗണ്‍ സമയത്ത്​ സ്വന്തം ജീവന്‍പോലും പണയംവെച്ച്‌​ സമൂഹവുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചവരെ ഓര്‍ക്കണം.

ന്യൂഡല്‍ഹി: രാജ്യത്ത്​ ഉത്സവ ആഘോഷങ്ങളില്‍ ജനങ്ങള്‍ ക്ഷമ പുലര്‍ത്തണ​മെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിക​ളെ അതിജീവിക്കുന്നതിന്റെ ഉത്സവമാണ്​ ദസറ. ഇന്ന്​ എല്ലാവരും വളരെ സംയമനത്തോടെ ജീവിക്കുന്നു. എളിമയോടെ ഉത്സവങ്ങള്‍ ആഘോഷിക്കുന്നു. അതിലൂടെ കോവിഡ്​ 19നെതിരായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. വിജയം ഉറപ്പായിരിക്കും -മോദി പറഞ്ഞു.

എന്നാൽ ദുര്‍ഗ പൂജക്കായി നിരവധിപേര്‍ തടിച്ചുകൂടിയിരുന്നു. ദുര്‍ഗ പൂജക്കും ദസറക്കും ഒത്തുചേരുന്നത്​ നല്ല അന്തരീക്ഷം സൃഷ്​ടിക്കും. എന്നാല്‍ ഇത്തവണ അത്​ സംഭവിക്കാന്‍ പാടില്ല. ഇനിയും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കണം. ഇൗ കോവിഡ്​ പ്രതിസന്ധി ഘട്ടത്തില്‍ സംയമനം പാലിക്കുകയും ചെയ്യണം – മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരെ ഈ സമയങ്ങളില്‍ ജനങ്ങള്‍ ഓര്‍മിക്കണം. ഉത്സവങ്ങള്‍ ആഘോഷിക്കു​േമ്ബാള്‍ അവര്‍ക്കായി വിളക്ക്​ തെളിയിക്കണം. നമ്മുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക്​ ആഗോളതലത്തില്‍ എത്തിച്ചേരാന്‍ കഴിവുണ്ട്​. ഖാദി പോലുള്ള ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു.

Read Also: അവഗണന; ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു

ഉത്സവ ആഘോഷവേളകളില്‍ ലോക്​ഡൗണ്‍ സമയത്ത്​ ആ​രെല്ലാം സഹായിച്ചുവോ അവരെയെല്ലാം നിര്‍ബന്ധമായും ഓര്‍മിക്കണം. ലോക്​ഡൗണ്‍ സമയത്ത്​ സ്വന്തം ജീവന്‍പോലും പണയംവെച്ച്‌​ സമൂഹവുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചവരെ ഓര്‍ക്കണം. ശുചീകരണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സുരക്ഷജീവനക്കാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ഉത്സവ സമയങ്ങളില്‍ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്തണം -മോദി കൂട്ടിച്ചേര്‍ത്തു. ഉത്സവാഘോഷങ്ങളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക്​ പ്രധാന്യം നല്‍കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button