Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

‘പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം എന്ന പേരിൽ ചില അവസരവാദികള്‍ രാജ്യത്ത് സംഘടിതമായ അക്രമം അഴിച്ചുവിടുകയാണ്’; മോഹൻ ഭാഗവത്

നാഗ്‌പൂർ : പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാജ്യത്ത് നടന്നത് സംഘടിത അക്രമങ്ങളെന്ന് ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത്. . വിജയദശമി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ എതിര്‍ക്കുന്നതല്ല പൗരത്വനിയമഭേദഗതി. എന്നാൽ ഈ നിയമത്തെ എതിർത്ത ചിലർ ഈ നിയമം മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുകയാണെന്ന തരത്തിൽ വ്യാജ പ്രചരണം നടത്തി മുസ്ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചു.. ഈ നിയമത്തിനെതിരായ പ്രതിഷേധം എന്ന പേരിൽ ചില അവസരവാദികൾ സംഘടിതമായ ആക്രമണം രാജ്യത്ത് അഴിച്ചുവിട്ടു. ഇതിന് എന്തെങ്കിലും പരിഹാരമാർഗം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കോവിഡ് മഹാമാരി വ്യാപിച്ചു. ഈ സാഹചര്യത്തിലും സംഘർഷം വീണ്ടും ആളിപ്പടർത്താനുള്ള ശ്രമങ്ങൾ കലാപകാരികളും അവസരവാദികളും അണിയറയിൽ തുടർന്നു പോരുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

Read Also :  രാജ്യത്തെ ജനങ്ങള്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

അതോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ പങ്കാളികളായ ആളുകൾക്ക് മോഹൻ ഭാഗവത് നന്ദി പറയുകയും ചെയ്തു. ‘കോവിഡ് പോരാട്ടത്തിൽ പങ്കാളികളായ ജീവിച്ചിരിക്കുന്ന, രോഗത്തിന് മുന്നിൽ കീഴടങ്ങിയ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ പ്രതിനിധികൾക്കും മുമ്പിൽ ഞാൻ ആദരവോടെ കുമ്പിടുകയാണ്. ആരോഗ്യവിദഗ്ധർ, മുൻസിപ്പാലിറ്റി ജീവനക്കാർ തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്ത തട്ടുകളിൽ നിന്നും പ്രവർത്തിക്കുന്ന എല്ലാവരും ഇക്കാര്യത്തിൽ ആദരണീയരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button