തെരഞ്ഞെടുപ്പ് ചർച്ചകൾ ശക്തമാകുന്ന ബിഹാറിൽ രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ രംഗത്ത്. സീതാമഡിയിലെ ക്ഷേത്ര സന്ദര്‍ശനം നടത്തിയശേഷമായിരുന്നു ചിരാഗിെന്റ പ്രതികരണം.
”അയോധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീത ദേവിക്കായി സിതാമഡിയില്‍ പണിയണം. രാമന്‍ സീതയില്ലാതെ പൂര്‍ണമാവില്ല. തിരിച്ചും അങ്ങനെത്തന്നെ. അയോധ്യയിലെ രാമക്ഷേത്രത്തെയും സീതാമഡിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആവശ്യമാണ്” -ചിരാഗ് പസ്വാന്‍ പ്രതികരിച്ചു.
അടുത്ത എല്‍.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേത്രത്തിന് തലക്കല്ലിടും. ഞങ്ങളുടെ സര്‍ക്കാര്‍ തീര്‍ച്ചയായും അധികാരത്തിലെത്തും. മുമ്ബ് മുഖ്യമന്ത്രിമാരായവര്‍ വീണ്ടും ആകില്ലെന്നും ബി.ജെ.പിയും എല്‍.ജെ.പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പസ്വാന്‍ പറയുന്നു.
Post Your Comments