കൊല്ലം: ജില്ലയില്‍ നടന്നിട്ടുള്ള കോവിഡ് മരണങ്ങളില്‍ ശരാശരി വയസ് 72, അധികവും 50 നും 89 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് മരണം സംഭവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നടന്ന മരണങ്ങള്‍ ഓഡിറ്റ് ചെയ്ത വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. മരിച്ചവരില്‍ സ്ത്രീകള്‍ 36 ശതമാനമാണ്. മറ്റ് രോഗങ്ങള്‍ക്ക്(പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ) ചികിത്സയെടുത്തിരുന്നവര്‍ 50 ശതമാനവുമാണ്. രണ്ടോ അതിലധികമോ രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരില്‍ മരണ നിരക്ക് 43 ശതമാനവും ഹൃദ്രോഗ ബാധിതരിലേത് 28.5 ശതമാനവുമാണ്. ഹൃദ്രോഗ ബാധിതരില്‍ തലച്ചോറ്, കിഡ്‌നി, പ്രമേഹം, കാന്‍സര്‍ എന്നീ രോഗങ്ങള്‍ ഉള്ളവരിലെ മരണ നിരക്ക് 50 ശതമാനമാണ്. കോവിഡ് മൂലമുള്ള നിമോണിയ ബാധിച്ചവരില്‍ 50 ശതമാനം പേരും മരിച്ചു.
Post Your Comments