ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരമായി ആറായിരം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കി. 16 സംസ്ഥാനങ്ങളിലേക്കും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമാണ് കേന്ദ്രസര്‍ക്കാര്‍ ആറായിരം കോടി രൂപ കടമെടുത്ത് കൈമാറിയത്. 2020 – 2021 കാലയളവിലെ ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ പ്രത്യേക വായ്പയെടുക്കല്‍ പ്രത്യേക വിന്‍ഡോ പദ്ധതി ആവിഷ്കരിച്ചത്.
Read Also: രാജ്യത്ത് സൗജന്യ വാക്‌സിൻ ലഭ്യമാക്കും; മുന്നൊരുക്കവുമായി കേന്ദ്രസര്‍ക്കാര്‍
എന്നാൽ ആറായിരം കോടി രൂപ വീതം ആഴ്ചതോറും സംസ്ഥാനങ്ങളിലേക്ക് കൈമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയിലേക്കാണ് വായ്പ. അസം, ബീഹാര്‍, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, ഒഡീഷ, ഉത്തരാഖണ്ഡ്, ഡൽഹി, ജമ്മു കശ്മീര്‍, തമിഴ്നാട്, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവയ്ക്കാണ് തുക കൈമാറിയത്.
Post Your Comments