ജിഎസ്ടി നഷ്ടപരിഹാരമായി വിവിധ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക പ്രഖ്യാപിച്ച് ധനമന്ത്രാലയം. പാർലമെന്റിലാണ് കുടിശ്ശിക സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാനങ്ങൾക്ക് 35,266 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ നൽകേണ്ടത്. 2022 ജൂൺ വരെയുള്ള കണക്കുകളാണ് ധനമന്ത്രാലയം പുറത്തുവിട്ടിട്ടുള്ളത്.
പ്രധാനമായും 6 സംസ്ഥാനങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക കുടിശ്ശികയായി നൽകേണ്ടത്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ നഷ്ടപരിഹാരം നൽകേണ്ടത്. ഏകദേശം 17,668 കോടി രൂപയാണ് ഈ ആറ് സംസ്ഥാനങ്ങൾക്ക് മാത്രമായി കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. അതേസമയം, 2022 മെയ് 31 വരെയുളള കാലയളവിൽ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.
Also Read: അതിവേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ജിയോ തിരഞ്ഞെടുത്ത് ഉപയോക്താക്കൾ
Post Your Comments