ന്യൂഡൽഹി : കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും 17,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 17,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ 2021-22 വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം ആകെ അനുവദിച്ച നഷ്ടപരിഹാര തുക 60,000 കോടി രൂപയായി.
ഇത്തവണ നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത് 673.84 കോടി രൂപയാണ്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ അവസാനമാണ് ഈ വായ്പയിൽ 44,000 കോടി രൂപ അനുവദിച്ചത്. കേരളത്തിന് ഇതിൽ 2418.49 കോടി രൂപയും അനുവദിച്ചിരുന്നു.
Read Also : കടല്‍ നീന്തി വന്ന ഞാന്‍ കൈത്തോട് കണ്ട് പേടിക്കില്ല, ബെന്നിക്കുള്ള മറുപടി കൊടുത്തിട്ടുണ്ട്: കെ സുധാകരൻ
നഷ്ടപരിഹാര തുക ഏറ്റവും കൂടുതൽ അനുവദിച്ചിരിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ്. 3053.59 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചത്.
Post Your Comments