2022 ജൂൺ വരെ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 17,176 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരമാണ് കേന്ദ്രം നൽകാനുള്ളത്. രാജ്യസഭയിലെ ചോദ്യോത്തര വേളയിലാണ് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നഷ്ടപരിഹാരത്തുകയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സംസ്ഥാനങ്ങൾക്കുള്ള അഞ്ച് വർഷത്തെ സംരക്ഷിത റവന്യൂ കാലയളവ് ജൂൺ 30നാണ് അവസാനിച്ചിരിക്കുന്നത്. ഇക്കാലയളവിൽ, സംസ്ഥാനങ്ങൾക്ക് ജിഎസ്ടി വരുമാനത്തിൽ 14 ശതമാനമാണ് വാർഷിക വളർച്ച ഉറപ്പുനൽകുന്നത്.
കോവിഡ് കാലയളവിൽ ജിഎസ്ടി ഈടാക്കിയിരുന്നില്ല. 2020- 21, 2021- 22 കാലയളവിൽ 1.1 ലക്ഷം കോടി രൂപയും, 1.59 ലക്ഷം കോടി രൂപയും വായ്പ എടുത്തതിനുശേഷം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തിട്ടുണ്ട്. നിലവിൽ, 2022 ജൂൺ വരെയുള്ള എല്ലാ കുടിശ്ശികകളും തീർത്തതായി കേന്ദ്രം അറിയിച്ചു.
Post Your Comments