ഡൽഹി: സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി 86,912 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകേണ്ട മുഴുവൻ ജി.എസ്.ടി നഷ്ടപരിഹാരവും കേന്ദ്രം അനുവദിച്ചതായി ധനമന്ത്രാലയം അറിയിച്ചു. ജി.എസ്.ടി നഷ്ടപരിഹാര ഫണ്ടിൽ നിന്നും 25,000 കോടി രൂപയും സെസ് പിരിച്ചെടുക്കാനുള്ള സ്വന്തം വിഭവങ്ങളിൽ നിന്ന് 61,912 കോടി രൂപയുമാണ് കേന്ദ്രം അനുവദിച്ചത്. ഇതുപ്രകാരം കേരളത്തിന് 5693 കോടി രൂപ ലഭിക്കും.
2022 മെയ് 31 വരെ സംസ്ഥാനങ്ങൾക്ക് നൽകേണ്ട ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ മുഴുവൻ തുകയായ 86,912 കോടി രൂപ അനുവദിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനങ്ങളെ അവരുടെ വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രത്യേകിച്ച് അവരുടെ പരിപാടികൾ ഉറപ്പാക്കുന്നതിനും സഹായിക്കാനാണ് ഈ തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.
തൃക്കാക്കരയിൽ 68.75 ശതമാനം പോളിംഗ്: വോട്ടെണ്ണൽ വെള്ളിയാഴ്ച
2022 ജനുവരി വരെയുളള കണക്കുകള്‍ പ്രകാരം 47,617 കോടി രൂപയാണ് കേന്ദ്രം ജി.എസ്.ടി നഷ്ടപരിഹാരമായി നല്‍കേണ്ടിയിരുന്നത്. ഇതു കൂടാതെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ വിഹിതമായ 21,322 കോടി രൂപയും, ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതമായ 17,973 കോടി രൂപയും ഉള്‍പ്പെടുത്തിയാണ് 86,912 കോടി രൂപ അനുവദിച്ചിട്ടുള്ളത്.
Post Your Comments