ഇസ്ലാമബാദ്: പാകിസ്ഥാൻ ഇനിയും കരിമ്പട്ടികയിൽ തുടരും. 2018 ജൂണിലാണ് പാകിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്) ഗ്രേലിസ്റ്റില്‍ ഉള്‍പെടുത്തുന്നത്. ഇനിയും പാകിസ്ഥാന്‍ പട്ടികയില്‍ തുടരും. 2021 ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ് കാലാവധി. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
അതേസമയം ഗ്രേ പട്ടികയില്‍ തുടരുന്നതിനാല്‍ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്ഥാന് പ്രതിസന്ധിയുണ്ടാക്കും. ’27 വ്യവസ്ഥകളില്‍ ത്തില്‍ 21 എണ്ണം പാകിസ്ഥാന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനര്‍ഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. എന്നാല്‍, ആറു കുറവുകള്‍ കൂടി നികത്താനുള്ള സമയം അവര്‍ക്ക നല്‍കുകയാണ്. അതുപരിഹരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ കരിമ്പട്ടികയിലേക്ക് തളളപ്പെടുമെന്നും എഫ്.എ.ടി.എഫ് അറിയിച്ചു. അതേസമയം, വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്നതിനായി നാലുമാസം കൂടി നിരീക്ഷണസമിതി അനുവദിച്ചിട്ടുണ്ട്.
Post Your Comments