Latest NewsKeralaIndia

തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് പോലും ഇല്ല എന്ന് പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരി

പത്തനംതിട്ട: കുമ്മനം രാജശേഖരന് എതിരെ താൻ ഒരു പരാതിയും കൊടുത്തിട്ടില്ല, തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് ഇല്ല എന്നും പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രതികരണം. കുമ്മനം പണം വാങ്ങിയതായുള്ള വാർത്തകൾ പലരും പ്രചരിപ്പിക്കുന്നതിനിടെയാണ് പരാതിക്കാരന്റെ പ്രതികരണം.

കുമ്മനം പണം വാങ്ങിയെന്നോ, പണം ചോദിച്ചു എന്നോ താൻ പറഞ്ഞിട്ടില്ല എന്നു പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരി.  മറ്റാരെങ്കിലും പരാതിയിൽ കുമ്മനത്തിന്റെ പേര് എഴുതി ചേർത്തതാണോ എന്നും അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലാത്ത ഒരു പരാതിയുടെ പേരിൽ കേസെടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീചമായ രാഷ്ട്രീയ പകപോക്കൽ ആണെന്നാണ് പരാതിക്കാരൻ ആയ ഹരികൃഷ്ണൻ നമ്പൂതിരി പറയുന്നത്.

read also: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൃദ്ധയായ കോവിഡ് രോഗിയോട് ആശുപത്രി അധികൃതരുടെ ക്രൂരത; ആശുപത്രിയിലെ കട്ടിലില്‍ കെട്ടിയിട്ടു, തലപൊട്ടി രക്തസ്രാവം

ജനം ടിവിയോടാണ് പരാതിക്കാരന്റെ പ്രതികരണം . അതേസമയം ഹരികൃഷ്ണൻ നമ്പൂതിരി നൽകിയെന്ന് പറയപ്പെടുന്ന പരാതിയിൽ നാലാമത്തെ പ്രതി സ്ഥാനത്താണ് കുമ്മനം രാജശേഖരന്റെ പേരുള്ളത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button