Latest NewsIndiaNews

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേക ചികിത്സ : പള്ളിയോട് ചേര്‍ന്ന് മുറിയില്‍ സ്ത്രീകളെ മയക്കികിടത്തി പീഡനം : പള്ളി കേന്ദ്രീകരിച്ച് പെണ്‍വാണിഭവും…ബാബ എന്ന പള്ളി നടത്തിപ്പുകാരന്‍ അറസ്റ്റില്‍… ബാബയെ കാണാനെത്തിയിരുന്നത് നിരവധിപേര്‍

 

ലക്നൗ: കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് പ്രത്യേക ചികിത്സ , പള്ളിയോട് ചേര്‍ന്ന് മുറിയില്‍ സ്ത്രീകളെ മയക്കികിടത്തി പീഡനം . ബാബ എന്ന പള്ളി നടത്തിപ്പുകാരന്‍ അറസ്റ്റില്‍ . ആരാധനാലയത്തില്‍ വച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പളളി നടത്തിപ്പുകാരനെ പിടികൂടി പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ഹുസൈനബാദിലുള്ള താക്കൂര്‍ ഗഞ്ചിലാണ് സംഭവം നടന്നത്. ഇയാള്‍ പള്ളിയോടു ചേര്‍ന്നുള്ള ഒരു മുറിയില്‍ വച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

Read Also : ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയര്‍ന്ന് ഉരുളകിഴങ്ങും … അടിയന്തര നടപടിയെടുത്ത് കേന്ദ്രം

ബുധനാഴ്ചയാണ് ഈ വീഡിയോ പുറത്തുവന്നത്. നാസിര്‍ എന്ന് പേരുള്ള ഇയാള്‍ക്ക് ‘ബാബ’ എന്നും വിളിപ്പേരുണ്ട്. കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ചികിത്സ നല്‍കാനെന്ന വ്യാജേന ദമ്പതികളെയും സ്ത്രീകളെയും വിളിച്ചുവരുത്തുന്ന ഇയാളെ കുറിച്ച് മുന്‍പേ തന്നെ നാട്ടുകാര്‍ക്ക് പരാതികളുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പള്ളിയോടടുത്തുള്ള ഈ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുന്നത് നാട്ടുകാര്‍ കാണാനിടയായത്. തുടര്‍ന്ന് ഇവര്‍ മൊബൈലില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ഇയാളെ പൊലീസിന് കൈമാറുകയുമായിരുന്നു.

ലൈംഗിക പീഡനം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ചികിത്സയ്ക്കായി തന്നെ സമീപിക്കുന്നവരില്‍ നിന്നും വന്‍ തുകകള്‍ ഇയാള്‍ പ്രതിഫലമായി വാങ്ങാറുണ്ടായിരുന്നു എന്നും ചൗക്ക് എ.സി.പി ഐ.പി സിംഗ് വ്യക്തമാക്കി. ഇയാള്‍ പള്ളിയുടെ മറവില്‍ പെണ്‍വാണിഭവും നടത്തിയതായി വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button