ന്യൂഡൽഹി : തദ്ദേശീയമായി വികസിപ്പിച്ച നാഗ് ആന്റി ടാങ്ക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. വ്യാഴാഴ്ച രാവിലെ 6.45ന് രാജസ്ഥാനിലെ പൊഖ്റാനിലാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്.
നാല് കിലോമീറ്റർ പ്രഹരശേഷിയുള്ള മിസൈൽ ഏതു കാലാവസ്ഥയിലും, പകലും രാത്രിയും ഒരു പോലെ ഉപയോഗിക്കാനാവുമെന്നതാണ് പ്രധാന പ്രത്യേകത. നാഗ് മിസൈൽ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വർധിക്കുമെന്നും . കരയാക്രമണത്തിൽ സൈന്യത്തിന് മുതൽക്കൂട്ടാകുന്ന ആയുധമാണ് നാഗെന്നും അധികൃതർ അറിയിച്ചു
Post Your Comments