ന്യൂഡൽഹി: ബിജെപി ദേശീയ വക്താവും മുൻ കേന്ദ്രമന്ത്രിയുമായ സയ്യീദ് ഷാനവാസ് ഹുസൈന് കാെറോണ സ്ഥിരീകരിച്ചു. എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഷാനവാസ് ഹുസൈൻ ട്വിറ്ററിലൂടെ അറിയിച്ചു.
Read Also : 26 ടൂറിസം പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമര്‍പ്പിക്കും
താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സഹകരിച്ചിരുന്ന ഏതാനും പേർക്ക് കാെറോണ പോസിറ്റീവായപ്പോൾ പരിശോധന നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയിരുന്നവർ സർക്കാർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Post Your Comments