KeralaLatest NewsNews

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വർധിക്കുന്നു; പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പൊലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുമ്പോൾ പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്പനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

പല പേരുകളില്‍ ഓൺലൈൻ തട്ടിപ്പുകള്‍ സജീവമായതോടെ പരാതികളും വര്‍ദ്ധിച്ചു. എന്നാല്‍ സൈബര്‍ കേസുകള്‍ തെളിയിക്കാന്‍ പൊലീസ് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഫേസ്ബുക്ക് വാട്സ്ആപ്പ് ടെലഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ കമ്പനികളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് ഇതിന് കാരണം.

Read Also :  ‘എത്ര സമർഥനായ കുറ്റവാളി ആണെങ്കിലും ഒരു കുറ്റം ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും’; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ വിമർശിച്ച് പിന്നാക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ

ഭൂരഭാഗം വിദേശ കമ്പിനികളായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെല്‍ ഇതിന് ആവശ്യമാണ്. തട്ടിപ്പുകാര്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്ളവരായതിനാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും പരിമിതി നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ കടുത്ത ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് പൊലീസ് നല്‍കു‌ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button