KeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പന്ത്രണ്ടു വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ കടമ്പനാട് തുവയൂര്‍ സ്വദേശി. നാട്ടുകാര്‍ കുട്ടപ്പന്‍ എന്നു വിളിക്കുന്ന ഹരിചന്ദ്രനെയാണ് മാറനാട് മലയില്‍ നിലയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. ഈ മാസം 18നായിരുന്നു സംഭവം.

Also read : കൊറോണ രോഗമുക്തി നേടിയവർക്കും ആശ്വസിക്കാൻ വകയില്ല ; പുതിയ പഠനം വെളിപ്പെടുത്തുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ

വാടകയ്ക്ക് താമസിക്കാനായി എത്തിയ കുടുംബത്തിന്‍റെ സഹായിയായി ഇയാൾ ഒപ്പം കൂടിയിരുന്നു. വീട്ടുസാമഗ്രികള്‍ വാഹനത്തില്‍ നിന്ന് ഇറക്കാനും മറ്റും സഹായിച്ചു. വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ. ശേഷം രാത്രി ഒരു മണിയോടെ വീണ്ടും എത്തുകയും പെണ്‍കുട്ടി ഉറങ്ങുന്ന മുറിയുടെ വാതില്‍ പുറത്തു നിന്ന് തുറന്ന് അകത്ത് കയറിയാണ് കുട്ടിയെ ഉപദ്രവക്കുകയുമായിരുന്നു.

രാത്രിയിലായിരുന്നതിനാൽ ഉപദ്രവിച്ച ആളെ തിരിച്ചറിയാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിൽ മുറ്റത്ത് പതിഞ്ഞിരുന്ന കാല്‍പാടുകള്‍ വിലയിരുത്തിയാണ് പ്രതി ഹരിചന്ദ്രനാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button