തിരുവനന്തപുരം: ജോസ് കെ മാണി ഇനി ഇടതില്‍. ജോസിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിനെയും ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കാന്‍ ധാരണയായി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണിയോഗത്തിലാണ് ധാരണയായത്. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിര്‍ദേശം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് അവതരിപ്പിച്ചത്. ഇത് എല്ലാ ഘടകകക്ഷികളും, സിപിഐ ഉള്‍പ്പടെ, അംഗീകരിച്ചു.
അതേസമയം സിറ്റിംഗ് സീറ്റുകളില്‍ ആശങ്കയറിയിച്ച് എന്‍സിപി രംഗത്തെത്തി. പാലായില്‍ എന്തെങ്കിലും ധാരണയുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് എന്‍സിപി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും, തല്ക്കാലം യുഡിഎഫ് ദുര്‍ബലമാകുന്നതാണ് പ്രധാനമെന്നും പറഞ്ഞ് മുഖ്യമന്ത്രി ഇടപ്പെട്ടു.
Post Your Comments