ഡെറാഡൂൺ : മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറബാനുവിന് പുതിയ പദവി നൽകി ബിജെപി . ഉത്തരാഖഡ് സർക്കാർ സംസ്ഥാന വനിത കമ്മീഷന്റെ ഉപാധ്യക്ഷയായി സെയ്റ ബാനുവിനെ നിയമിച്ചു. മൂന്ന് ഉപാധ്യക്ഷമാരിൽ ഒരാളായാണ് നിയമനം . സഹമന്ത്രിക്ക് തുല്യമായ പദവിയാണിത്.
കാശിപൂരിൽ നിന്ന് സെയ്റ ബാനു ,റാണിഖേത്തിലെ ജ്യോതി ഷാ , ചമോലിയുടെ പുഷ്പ പാസ്വാൻ എന്നിവരെയാണ് ഉപാധ്യക്ഷന്മാരായി നിയമിച്ചിരിക്കുന്നത്. കമ്മീഷനിലെ ഉപാധ്യക്ഷ തസ്തികകൾ വളരെക്കാലമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു . സെയ്റ ബാനു അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.
ഭർത്താവ് സ്പീഡ്പോസ്റ്റിലൂടെ കത്തയച്ച് വിവാഹമോചനം നടത്തിയ സെയ്റ ബാനു 2014ലാണ് സുപ്രീം കോടതിയെ സമീപിച്ചത്.മുത്വലാഖ് കേസിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മുസ്ലിംസ്ത്രീകൾക്ക് തലയുയർത്തി നടക്കാമെന്ന് സെയ്റാ ബാനു പ്രതികരിച്ചിരുന്നു.
Post Your Comments