ലാഹോര്‍: പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്റെ ഭരണത്തിന് തിരശീലവീഴുന്നുവെന്ന് സൂചന. സര്‍ക്കാറിനെതിരെ രാജ്യത്തിനകത്ത് ആഭ്യന്തരയുദ്ധം പൊട്ടിപുറപ്പെട്ടതായാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം,സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക്ക് പട്ടാളം തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് സൈനിക മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനാണ് സൈന്യം സിന്ധിലെ പൊലീസ് മേധാവി മുഷ്താഖ് മെഹറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അര്‍ധ സൈനിക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സിനെതിരെയാണ് ആരോണം. സംഭവത്തില്‍ കറാച്ചിയിലെ സൈനിക കമാന്‍ഡറോടാണ് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഉത്തരവിട്ടത്.
സിന്ധില്‍ പൊലീസും പാകിസ്താന്‍ പട്ടാളവും തമ്മില്‍ വെടിവെപ്പ് നടന്നെന്നും കറാച്ചിയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്നുമുള്ള റിപ്പോര്‍ട്ട് ദി ഇന്റര്‍നാഷനല്‍ ഹെറാള്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. വെടിവെപ്പില്‍ പൊലീസ് സേനയിലെ 10 പേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. കറാച്ചിയിലെ ചൈനീസ് എംബസിയില്‍ പ്രകോപിതരായ ജനക്കൂട്ടം ആക്രമണം നടത്തയതായും. മാളുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല പ്രമുഖ പാകിസ്ഥാനി മാധ്യമങ്ങളൊന്നും വെടിവെപ്പ് സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തില്‍ പാക്ക് റേഞ്ചേഴ്‌സോ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments