കറാച്ചി: പാകിസ്ഥാനില്‍ അഭ്യന്തരയുദ്ധമെന്ന വാര്‍ത്ത വ്യാപിച്ചതിനു പിന്നാലെ പിന്നാലെ രാജ്യത്ത് ഞെട്ടിച്ച് വന്‍ സ്ഫോടനം. ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ ഗുല്‍ഷന്‍ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടെന്നും 20ഓളം പേര്‍ക്ക് പരിക്കേറ്റെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ ഭൂരിഭാഗവും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.
അതേസമയം. പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാജ്യത്ത് സര്‍ക്കാരിനെതിരെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് എതിരെയും ജനവിരുദ്ധ വികാരം ശക്തിപ്പെടുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.സിന്ധ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ പാക് പട്ടാളം തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സൈനിക മേധാവി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ ദിവസം കറാച്ചിയിലെ ഒരു ബസ് സ്റ്റോപ്പില്‍ സ്ഫോടനം ഉണ്ടായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ലംഭിച്ചില്ല. അതേസമയം, ഇന്നത്തെ സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments