ന്യൂഡല്‍ഹി: ‘ലൗ ജിഹാദ്’ കേസുകളില്‍ വൻ വര്‍ധനവാണെന്ന വനിതാ കമ്മീഷന്റെ പ്രസ്‌താവനയെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മയും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
മഹാരാഷ്ട്രയില്‍ ‘ലൗ ജിഹാദ്’ കേസുകളില്‍ വര്‍ദ്ധനവുണ്ടായതായി രേഖ ശര്‍മ കൂടിക്കാഴ്ചയില്‍ സംസാരിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ ട്വീറ്റ് ചെയ്തിരുന്നു. രേഖ ശര്‍മയും ഭഗത് സിങ് കോശ്യാരിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.’നമ്മുടെ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ, മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യരിയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകളുടെ സുരക്ഷ, സംസ്ഥാനത്തെ ലൗ ജിഹാദ് കേസുകളിലെ വര്‍ദ്ധനവ്, വനിതാ രോഗികള്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്നായിരുന്നു’ വനിതാ കമ്മീഷന്റെ ട്വീറ്റ്.
Read Also: അതിക്രമിച്ചുകടന്ന് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി
കമ്മീഷന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെ സൈബര്‍ ലോകത്തും കടുത്ത വിമര്‍ശനമാണ് സൈബര്‍ ലോകത്ത് ഉയര്‍ന്നിരിക്കുന്നത്. ‘ലൗ ജിഹാദ് എന്നതിന്റെ അര്‍ത്ഥമെന്താണ് എന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയോട് ഉയര്‍ത്തിയ ചോദ്യങ്ങള്‍. വനിതാ കമ്മിഷനും അതിന്റെ അദ്ധ്യക്ഷയും ദയവായി വ്യക്തമാക്കാമോ?ചില തീവ്രവാദ ഗ്രൂപ്പുകള്‍ ചെയ്യുന്ന അതേ അര്‍ത്ഥത്തിലാണ് നിങ്ങള്‍ ഇത് പരാമര്‍ശിച്ചിരിക്കുന്നതെന്നും വിമര്‍ശനും ഉയര്‍ന്നു.
Post Your Comments