Latest NewsNewsIndia

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ: ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

ഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താനൊരുങ്ങി ദേശീയ വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച്,ചീഫ് സെക്രട്ടറിയോട് ഹേമാ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി. 15 ദിവസത്തിനകം മറുപടി നൽകണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ ആഭ്യന്തരസമിതി ശക്തമാണെന്നും, പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ വ്യക്തമാക്കി. ഇരയുടെ പേര് വെളിപ്പെടുത്താതെ നിയമപരമായി റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നും പരാതിക്കാർക്ക് റിപ്പോർട്ട് നൽകണമെന്നും രേഖാ ശർമ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button