KeralaLatest NewsNews

യുവമോർച്ച വനിതാ നേതാവിനെ തടഞ്ഞ പോലീസിനെതിരെ നടപടി സ്വീകരിക്കും: വിഷയത്തിൽ ഇടപെടാൻ ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ച യുവമോർച്ചാ വനിത പ്രവർത്തകയെ പുരുഷ പൊലീസ് തടഞ്ഞ വിഷയത്തിൽ ഇടപെടലുമായി ദേശീയ വനിത കമ്മീഷൻ. വിഷയം ഏറ്റെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ വ്യക്തമാക്കി. മാർച്ച് ഒമ്പതിന് കേരളത്തിലേക്ക് പോകുമെന്നും അദ്ധ്യക്ഷ അറിയിച്ചു. ട്വിറ്ററിലൂടെയാണ് രേഖാ ശർമ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പുരുഷ ശബ്ദത്തിലും സേവനങ്ങൾ നൽകാനൊരുങ്ങി അലക്സ, പുതിയ പ്രഖ്യാപനവുമായി ആമസോൺ രംഗത്ത്

കേരളത്തിലെ ക്രമസമാധാന നില തകർന്ന നിലയിലാണ് ഉള്ളതെന്നും വനിത പ്രവർത്തകരെ പുരുഷ പൊലീസ് ദേഹോപദ്രവം ഏൽപ്പിക്കുകയാണെന്നും യുവമോർച്ച ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്നും പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് രേഖ ശർമയുടെ പ്രതികരണം.

കോഴിക്കോട് മുണ്ടിക്കൽതാഴം ജംഗ്ഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച വിസ്മയയെയാണ് പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

Read Also: മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button