Latest NewsKeralaNews

വിവിധ പാർട്ടികളിൽ നിന്നും രാജിവച്ചവർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

കോഴിക്കോട്: സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ തിരുത്തിയാട് വാര്‍ഡില്‍ നിന്ന് സിപിഎം പ്രവര്‍ത്ത കരായ വിശ്വനാഥന്‍, ഹരീന്ദ്രന്‍, മനോജ് എന്നിവരും കോണ്‍ഗ്രസ് – ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉദയനുമാണ് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഇവരെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു.

Read Also : നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്; ആകാംഷയോടെ ആരാധകർ

ജില്ല വൈസ് പ്രസിഡണ്ട് അഡ്വ.കെ.വി. സുധീര്‍, ജില്ല സെക്രട്ടറി എം. രാജീവ് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.എം. ശ്യാം പ്രസാദ്, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, ജനറല്‍ സെക്രട്ടറി പി. രജിത് കുമാര്‍, എന്‍. ശിവപ്രസാദ്, ഷെയ്ക്ക് ഷാഹിദ്, ബാലരാമന്‍, സുശാന്ത്, വി.പി. ഷിബു, വി. ദിലീപ് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button