KeralaLatest NewsInternational

‘സ്വീഡൻ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ, ജർമ്മനി.. എത്രയോ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും, സന്തോഷത്തോടെയും ജീവിച്ച ജനതയാണ്.. ഇന്നത്തെ അവസ്ഥയോ?’ – ജിതിൻ ജേക്കബ് എഴുതുന്നു

ഫ്രാൻസിൽ മതനിന്ദ ആരോപിച്ചു അധ്യാപകന്റെ തല വെട്ടിമാറ്റിയ സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം മൗനം പാലിക്കുന്നതിനെതിരെ ജിതിൻ ജേക്കബ്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ,

ഫ്രാൻസിലെ അധ്യാപകന്റെ തല വെട്ടിയ മതതീവ്രവാദ അക്രമണത്തിന്റെ അന്വേഷണം മതേതര കേരളത്തിൽ എത്തിയാൽ അത്ഭുതപ്പെടാനില്ല.
ലോകമെമ്പാട് നിന്നും അനുശോചനങ്ങളും, പ്രതിഷേധങ്ങളും, അതിതീവ്രരോക്ഷവും അണപ്പൊട്ടി ഒഴുകുമ്പോൾ ഇവിടെ ആ നിഷ്ടൂര കൊലപാതകത്തെ വെള്ളപൂശാൻ മാത്രമല്ല ശ്രമിക്കുന്നത്, ആ മതതീവ്രവാദിയെ വെടിവെച്ചു കൊന്ന ഫ്രഞ്ച് ‘ഭരണകൂട ഭീകരതക്കെതിരെ’ ഘോര ഘോരം പ്രസംഗിക്കുകയും ചെയ്യുന്നു ?

അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ടതിനാണ് ആ മനുഷ്യനെ മതതീവ്രവാദികൾ കൊന്നുകളഞ്ഞത്. നാഴികക്ക് നൽപ്പത് വട്ടം ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഓർമ്മിപ്പിക്കുകയും, സഹിഷ്ണുതയെക്കുറിച്ചു പഠിപ്പിക്കുകയും, പുരോഗമന ചിന്തകളെക്കുറിച്ചു വാചാലരാകുകയും ചെയ്യുന്ന കേരളത്തിലെ നിഷ്പക്ഷത ചമയുന്ന മാധ്യമങ്ങൾ ഈ വാർത്ത ചരമ കോളത്തിൽ നൽകി നിലവാരം കാത്തു.

ഈ വാർത്തകളൊക്കെ ജനം അറിഞ്ഞാൽ ചിലപ്പോൾ സംഘപരിവാറിന് സഹായകമാകും എന്നത് കൊണ്ടാണത്രെ ഇതൊക്കെ മുക്കുന്നതും, ചർച്ചയാക്കാത്തതും. ആഹാ എന്താ നിലപാട് അല്ലേ ?
ലോകത്തിലെ ഏറ്റവും വലിയ മത തീവ്രവാദികൾ കൊല്ലപെടുമ്പോൾ അല്ലെങ്കിൽ കോടതി വിധിപ്രകാരം വധശിക്ഷക്ക് വിധേയരാക്കുമ്പോൾ ഇവിടെ അതിൽ അനുശോചനം, പ്രാർത്ഥന. മതനിന്ദ ആരോപിച്ച് സാധാരണക്കരേ ബോംബ് വെച്ചും, വെടിവെച്ചും കൊല്ലുമ്പോൾ അതിന് ന്യായീകരണവും.

ജിഹാദി പണവും വിലകൂടിയ ഈന്തപ്പഴവും, ബിസിനസ്‌ ക്ലാസ്സ്‌ എയർ ടിക്കറ്റും ഒക്കെ കിട്ടുന്നത് കൊണ്ട് മാധ്യമ – സാംസ്‌ക്കരിക നാറികളൊക്കെ ഒളിവിലാണ്.
ഫ്രാൻസിലെ കൊലപാതകത്തെ ന്യായീകരിച്ചു ആയിരക്കണക്കിന് കമ്മെന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇതൊക്കെ കണ്ട് കണ്ണടച്ച് പ്രോത്സാഹനം നൽകുന്ന ഭരണകൂടവും, നീതിന്യായ വ്യവസ്ഥയും, മാധ്യമങ്ങളും.

എല്ലാം സഹിക്കാം. ഇതുപോലുള്ള കൊലപാതകങ്ങളെയും, തീവ്രവാദി ആക്രമണങ്ങളെയും ന്യായീകരിച്ചിട്ട് അവസാനം പറയുന്ന ഒരു ഡയലോഗുണ്ട് ‘ഞങ്ങൾ സമാധാന മതക്കാർ ആണെന്ന്’. അത് കേൾക്കുമ്പോഴാണ് ശരിക്കും വെറുപ്പ് തോന്നുന്നത്. ലോകത്ത് എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്താൽ എന്തിനാണ് അടച്ചക്ഷേപിക്കുന്നത് എന്ന ക്‌ളീഷെയുമായി ‘നിഷ്പക്ഷർ’ ആരും വരേണ്ട.

കാരണം ലോകത്ത് എവിടെ തീവ്രവാദി ആക്രമണം ഉണ്ടായാലും അവിടുത്തെ സമൂഹം അതിനെ തള്ളിപ്പറയും എന്ന് മാത്രമല്ല അതിശക്തമായി പ്രതിഷേധിക്കുകയും ചെയ്യും. പക്ഷെ ഇവിടെ എത്ര പേരെ കൊന്നാലും ഈ ‘നിഷ്പക്ഷർ’ മിണ്ടില്ല, പകരം പരോക്ഷമായി ന്യായീകരിച്ചു കൊണ്ടിരിക്കും.
ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ഉണ്ടായ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ഏറ്റവും അധികം പ്രതിഷേധിച്ചത് ഇവിടുത്തെ ഭൂരിപക്ഷ സമുദായമാണ് എന്നോർക്കണം.

read also: ബീഹാര്‍ ജനതയ്ക്ക് നിതീഷ് കുമാറിനേക്കാള്‍ വിശ്വാസം മോദിയോട്: പ്രീ – പോള്‍ സര്‍വേ ഫലം പുറത്ത്

സമയം ബാംഗ്ലൂരിൽ മദനിന്ദ ആരോപിച്ച് ദളിത് വിഭാഗത്തിൽ പെട്ട കോൺഗ്രസ്‌ നേതാവിനെ ആക്രമിക്കുകയും നഗരത്തിൽ കലാപം അഴിച്ചു വിടുകയും ചെയ്തപ്പോൾ അതിനെയും ന്യായീകരിക്കുകയാണ് സമാധാനക്കാർ ചെയ്തത്.
ശരിക്കും നിഷ്പക്ഷരെന്ന് നടിക്കുന്ന നിങ്ങളുടെ ഈ മൗനം ആണ് നിങ്ങൾക്ക് ശാപമാകാൻ പോകുന്നത്. ലോകം മുഴുവൻ പ്രതികരിച്ചിട്ടും ഇവിടെ കിടന്ന് ന്യായീകരണം ആണ്. നിഷ്പക്ഷർ എന്ന് നടിക്കുന്നവർക്കോ മിണ്ടാട്ടാവുമില്ല.

സ്വീഡൻ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ, ജർമ്മനി.. എത്രയോ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും, സന്തോഷത്തോടെയും ജീവിച്ച ജനതയാണ്.. ചരിത്രത്തിൽ നിന്നും പാഠം ഉൾകൊള്ളാതെ, ദീർഘവീക്ഷണം ഇല്ലാതെ എടുത്ത തീരുമാനത്തിന്റ ഫലം ഇനി എത്രയോ തലമുറകൾ അനുഭവിക്കേണ്ടി വരും?

സഹിഷ്ണുത കട്ടേണ്ടത് മതഭ്രാന്താന്മാരോടല്ല. അടിച്ചമർത്തിയില്ലെങ്കിൽ യൂറോപ്പ് അധികം വൈകാതെ ഇരുണ്ട പ്രാകൃത ഗോത്രവർഗ കാലഘട്ടത്തിലേക്ക് പോകും എന്നുറപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button