തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദമായ സോളാർ തട്ടിപ്പ് കേസിൽ പ്രതി ബിജു രാധാകൃഷ്ണന് മൂന്നു വർഷം കഠിന തടവും 10,00 പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശികളിൽ നിന്നും ബിജു രാധാകൃഷ്‌ണന്റെ സ്വിസ് സോളാർ കമ്പനി 75 ലക്ഷം തട്ടിച്ചെന്നാണ് കേസ്. ഈ കേസിൽ ബിജു രാധാകൃഷ്ണൻ കുറ്റം സമ്മതിച്ചിരുന്നു. വിവിധ കേസുകളിൽ അഞ്ച് വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടതില്ല. മറ്റ് പ്രതികളായ ശാലു മേനോൻ, കലാദേവി എന്നിവർക്കെതിരായ വിചാരണ തുടരും.
Read Also: ‘ലൗ ജിഹാദ്’ കേസുകളില്‍ വൻ വര്‍ധനവ്’; വനിതാ കമ്മീഷനെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ
കേരള രാഷ്ട്രീയത്തെ ഏറെ ചൂടുപിടിപ്പിച്ച അഴിമതിയാണ് സോളാര്‍ തട്ടിപ്പ്. ‘ടീം സോളാര്‍’ എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. അഴിമതിയുടെയും തട്ടിപ്പിന്റെയും വലിയൊരു പര്‍വ്വതം ഉയര്‍ന്നുവരികയായിരുന്നു പിന്നീട്.
സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചു എന്നതിന് തെളിവുകള്‍ പുറത്തുവന്നതോടെ വിവാദങ്ങള്‍ക്ക് വീര്യം കൂടി. സരിത ഉമ്മന്‍ചാണ്ടിയോട് സംസാരിക്കുന്ന ചിത്രം പുറത്തുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്‍കി.
Post Your Comments