കോന്നി: അതിക്രമിച്ചുകടന്ന് വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ചൊവ്വാഴ്ച (ഒക്ടോബർ-20) രാവിലെ ഒമ്പതിനു വകയാര്‍ കൈതക്കരയിലാണ് സംഭവം. വകയാര്‍ മുട്ടത്ത് പടിഞ്ഞാറ്റേതില്‍ പ്രസന്നകുമാരിയെയാണ് കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Read Also: അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രി: മുല്ലപ്പള്ളി
സംഭവത്തെ തുടർന്ന് തൃശൂര്‍ ചാവക്കാട് ചെങ്ങശ്ശേരില് മാലിക്കിനെയാണ് (28) നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാപ്പിനി മുരുപ്പ് കോളനി ഭാഗത്തെ കുറ്റിക്കാട്ടില്‍നിന്ന് പിടികൂടിയത്. കൈതക്കര അംഗന്‍വാടിയിലെ ഹെല്പറായ പ്രസന്ന രാവിലെ പാല് വാങ്ങി തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് വീട്ടില്‍ അതിക്രമിച്ചുകടന്ന യുവാവ് കയര്‍ പ്രസന്നയുടെ കഴുത്തിലേക്ക് എറിഞ്ഞ് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
എന്നാൽ യുവതിയുടെ ബഹളം കേട്ട് നാട്ടുകാര്‍ കൂടിയപ്പോള്‍ മാലിക് വീട്ടില്‍നിന്ന് ഇറങ്ങി ഓടി. ഒരാഴ്ചമുമ്പ് പ്രസന്നയുടെ വീടിനു തൊട്ടടുത്ത് കെട്ടിട നിര്‍മാണ തൊഴിലാളിയായി എത്തിയതാണ് യുവാവ്. അന്നു മുതല്‍ ഇവരുടെ നീക്കം നിരീക്ഷിച്ചാണ് ചൊവ്വാഴ്ച കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മോഷണമാണ് കൊലപാതക ശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് പോലീസ് നിഗമനം.
Post Your Comments