ചിങ്ങവനം: ബാറിലെ സൂപ്പര്‍വൈസറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. അതിരമ്പുഴ മാന്നാനം മുട്ടത്തുവാലയില് ജെറിമോന് ഫ്രാന്‍സിസ് (31), പനച്ചിക്കാട് പാച്ചിറ പാണ്ഡവര്‍ക്കുളം നിഖില്‍ ഡേവിഡ് മാത്യു (29), പനച്ചിക്കാട് പരുത്തുപാറ വഴച്ചിറ വി.ജെ. അനില്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : സ്വപ്നയുടെ വെളിപ്പെടുത്തൽ, വാട്ട്സ്ആപ്പ് ചാറ്റ്; ചോദ്യം ചെയ്യലിൽ സി.എം രവീന്ദ്രനിൽ നിന്നും ഇ.ഡിക്ക് ലഭിച്ചത്
കഴിഞ്ഞദിവസം രാത്രി ഒമ്പതിനു ഇവര്‍ മൂവരും ചേർന്ന് ചിങ്ങവനത്തു പ്രവര്‍ത്തിക്കുന്ന ബാറിലെ സൂപ്പര്‍വൈസറെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ചിങ്ങവനത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിനു വരികയും വൈകുന്നേരം അഞ്ചോടെ ബാറിലെത്തി മദ്യപിക്കുകയുമായിരുന്നു. തുടര്‍ന്ന്, ബാറിലെ സൂപ്പര്‍വൈസര്‍ ഇവരോട് പണം ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ ഇവര്‍ കുപ്പി ഗ്ലാസ് കൊണ്ട് സൂപ്പര്‍വൈസറുടെ മുഖത്ത് ഇടിക്കുകയും ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് ഇവരെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments