Latest NewsKeralaNews

ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ്; ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരായ വാദത്തിലാണ് അദ്ദേഹത്തിനെതിരെ കസ്റ്റംസ് ആരോപണം ഉന്നയിച്ചത്.

Read Also: എം ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്യുന്നു: ബിജെപി നേതാവ്

ശിവശങ്കര്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസിന്റെ വിലയിരുത്തൽ. വേദനസംഹാരി കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉളളത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ശിവശങ്കര്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോയത് ഇതിന്റെ ഭാഗമാണ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു.

അതേസമയം എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും സർക്കാരും ശിവശങ്കറിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നുവെന്നും ശിവശങ്കറിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെ സ്വർണ കടത്തിലുള്ള പങ്ക് അറിയാമെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button