Latest NewsIndiaNews

കര്‍ഷക നിയമത്തിന്റെ കരട്‌ കൈമാറാത്തതില്‍ പഞ്ചാബിലെ എഎപി എംഎല്‍എമാര്‍ പ്രതിഷേധവുമായി രാത്രി നിയമസഭയില്‍

ചണ്ഡീഗഡ് : കര്‍ഷക ബില്ലിന്റെ കരട് നല്‍കാത്തതില്‍ പഞ്ചാബിലെ എഎപി എംഎല്‍എമാര്‍ കഴിഞ്ഞ രാത്രി പ്രതിഷേധവുമായി നിയമസഭയില്‍ തന്നെ തങ്ങി.

നിയമസഭയില്‍ തന്നെ തങ്ങിയ ആംആദ്മി എഎപി എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തിനുള്ളില്‍ പലയിടങ്ങളിലായാണ് പ്രതിഷേധിച്ചത്. ചില എംഎല്‍എമാര്‍ തലങ്ങും വിലങ്ങും കിടന്നും കിണറിന്റെ പടവില്‍ കയറി ഇരുന്നും പ്രതിഷേധം തുടര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ക്ക് ബദലായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ കാര്‍ഷിക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ സംഭവങ്ങള്‍.

സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും എന്നാല്‍ ചര്‍ച്ച നടത്തി അംഗീകരിക്കേണ്ട വിഷയമായതിനാല്‍ തങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് പ്രതിപക്ഷനേതാവ് ഹര്‍പാല്‍ ചീമ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button