കുവൈറ്റ് സിറ്റി : കുവൈറ്റിൽ വൻ തീപിടിത്തം. ഷഖായയില്‍. ടയര്‍ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 1.33നാണ് തീപിടിത്തം സംബന്ധിച്ച് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചത്. 10 ലക്ഷം ചതുരശ്ര അടിയോളം വിസ്‍തൃതിയുള്ള സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
Also read : യുഎഇയിൽ രോഗം സ്ഥിരീകരിച്ചവർ വീണ്ടും ആയിരം കടന്നു : പുതിയ കോവിഡ് കണക്കുകൾ പുറത്ത്
ഇവിടെ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് ടയറുകള്‍ കത്തിനശിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു.
Post Your Comments